എർണാകുളത്ത് പരീക്ഷയ്‌ക്കെത്തിയ നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു

death

ഉപരിപഠനത്തിനായുള്ള ഐഇഎല്‍ടിഎസ് പരീക്ഷ എഴുതുന്നതിനായി എറണാകുളത്ത് എത്തിയ ലേനയ്ക്ക് അനുഭവപ്പെട്ട പെട്ടെന്നുള്ള ശാരീരിക അസ്വസ്ഥതകളാണ് മരണത്തിലേക്ക് നയിച്ചത്.

പാലക്കാട് : എറണാകുളത്ത് പരീക്ഷയ്‌ക്കെത്തിയ നഴ്‌സ്  കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട്‌ സ്വദേശി ലേന ജോൺ( 23) മരിച്ചത്. തൃശൂര്‍ മദര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സും യുഎന്‍എയുടെ സജീവ പ്രവര്‍ത്തകയുമായിരുന്നു ലേന ജോണ്‍ . ഉപരിപഠനത്തിനായുള്ള ഐഇഎല്‍ടിഎസ് പരീക്ഷ എഴുതുന്നതിനായി എറണാകുളത്ത് എത്തിയ ലേനയ്ക്ക് അനുഭവപ്പെട്ട പെട്ടെന്നുള്ള ശാരീരിക അസ്വസ്ഥതകളാണ് മരണത്തിലേക്ക് നയിച്ചത്.

പാലക്കാട് വടക്കുംഞ്ചേരി സ്വദേശിനിയായ ലേന, ബുധനാഴ്ചയാണ് പരീക്ഷയ്ക്കായി എറണാകുളത്ത് എത്തിയത്. പരീക്ഷാ തിരക്കുകള്‍ക്കിടയില്‍ പെട്ടെന്ന് കഠിനമായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും നില മെച്ചപ്പെട്ടില്ലെന്ന് മാത്രമല്ല, വൈകാതെ സ്ഥിതിഗതികള്‍ ഗുരുതരമാവുകയും ചെയ്തു.

ലേനയുടെ ആരോഗ്യനില വഷളായതോടെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. എന്നാല്‍, ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ലേന മരണത്തിന് കീഴടങ്ങുകയായിരുന്നു.

Tags