കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാര്‍ അമിത് ഷായെ കാണും
Jul 31, 2025, 07:05 IST
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ അനുഭാവപൂര്‍വമായ നിലപാട് എടുക്കാമെന്ന ഉറപ്പ് അമിത് ഷാ നല്‍കിയെന്നാണ് സൂചന.
മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ യുഡിഎഫ് എംപിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കാണും. 12 മണിക്ക് പാര്‍ലമെന്റിലാണ് കൂടിക്കാഴ്ച.
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ അനുഭാവപൂര്‍വമായ നിലപാട് എടുക്കാമെന്ന ഉറപ്പ് അമിത് ഷാ നല്‍കിയെന്നാണ് സൂചന. അതേ സമയം വിഷയത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷം നോട്ടീസ് നല്‍കും. കഴിഞ്ഞ 3 ദിവസങ്ങളില്‍ നല്‍കിയ നോട്ടീസുകള്‍ തള്ളിയിരുന്നു. ഇന്നലെ ലോക്‌സഭയിലെ ശൂന്യവേളയില്‍ എംപിമാര്‍ വിഷയം ഉന്നയിച്ചിരുന്നു.
.jpg)


