ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ്
സ്‌പോട്ട് ബുക്കിങ്ങിലും അനുപാതികമായ കുറവുണ്ട്.
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകുടെ എണ്ണത്തില്‍ കുറവ്. ഇന്നലെ ദര്‍ശനത്തിന് 60,003 തീര്‍ത്ഥാടകരാണ് എത്തിയത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായി. ശനിയാഴ്ച 61677 പേര്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. ആഴ്ചയുടെ അവസാനവും തീര്‍ഥാടകരുടെ എണ്ണം കാര്യമായി വര്‍ധിച്ചില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഈ ദിവസങ്ങളില്‍ പൂര്‍ണമായിരുന്നു. വെള്ളി, ശനി , ഞായര്‍ ദിവസങ്ങളില്‍ സന്നിധാനത്ത് എത്തിയത് 1,82,315 തീര്‍ത്ഥാടകര്‍ മാത്രം. രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ വിര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്ക് ചെയ്തിരുന്നു. സ്‌പോട്ട് ബുക്കിങ്ങിലും അനുപാതികമായ കുറവുണ്ട്.
ശബരിമലയില്‍ തിരക്ക് കുറയുന്ന സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ ചില ക്രമക്കേടുകള്‍ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അന്വേഷിക്കുന്നതിനായി എഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ദിവസേനയുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ 5,000 ഭക്തരുടെ വര്‍ദ്ധനവ് വരുത്താന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു.
.jpg)

