സിപിഎം സമരത്തിൽ പങ്കെടുത്തില്ല ; കണ്ണൂരിൽ ആദിവാസി സ്ത്രീക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി
സിപിഎമ്മിൻ്റെ വർഗബഹുജന സംഘടനയായ സി.ഐ.ടി യു നിയന്ത്രിക്കുന്ന എൻ ആർ ജി വർക്കേഴ്സ് യൂനിയൻ സംഘടിപ്പിച്ച കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് പ്രതിഷേധ ധർണയിൽ പങ്കെടുത്തില്ലെന്ന പേരിൽ പേരാവൂരിൽ ആദിവാസി സ്ത്രീക്ക് തൊഴിൽ നിഷേധിച്ചതായി പരാതി. കഴിഞ്ഞവ്യാഴാഴ്ച്ച രാവിലെ തൊഴിലുറപ്പ് ജോലി വെട്ടികുറച്ച കേന്ദ്രത്തിനെതിരെ നടത്തിയ സമരത്തിൽ പങ്കെടുത്തവർ മാത്രം തൊഴിലുറപ്പ് ജോലിക്ക് വന്നാൽ മതിയെന്നായിരുന്നു നിർദേശം.
tRootC1469263">തൊഴിലുറപ്പ് ജോലിക്കെത്തിയ പാറങ്ങോട് ഉന്നതിയിലെ ലക്ഷ്മിയൊണ് മേട്രൻ തിരിച്ചയച്ചുവെന്ന പരാതി ഉയർന്നത്.ലക്ഷ്മിക്ക് 60 വയസ്സിന് മുകളിൽ പ്രായമുണ്ട്. അസുഖമായതിനാൽ രണ്ടുദിവസം ജോലിക്ക് പോയിരുന്നില്ല. അതിനുശേഷം വെള്ളിയാഴ്ച്ച വീണ്ടും തൊഴിലുറപ്പ് ജോലിക്കായി ചെന്നപ്പോഴാണ് സമരത്തിൽ പങ്കെടുത്തവർ മാത്രം ജോലി ചെയ്താൽ മതിയെന്നാണ് അറിയിച്ചത്.
തൊഴിലുറപ്പ് നിയമം അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെയായിരുന്നു സമരം. ഇ പി ജയരാജനായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. കണ്ണൂർ ജില്ലാ സെക്രട്ടറി അടക്കമുള്ളവർ സമരത്തിൽ പങ്കെടുത്തിരുന്നു. ജില്ലയിലെ പല ഭാഗത്തുനിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികളോട് പങ്കെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
.jpg)


