ഇനി ജോസഫ് വിജയ്‌ക്കൊപ്പം; നടന്‍ ദേവന്‍ ടിവികെയില്‍ ചേര്‍ന്നു
ദേവന് പിന്തുണയുമായി നടി പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു.
നടന്‍ ദേവന്‍ ജോസഫ് വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകത്തില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ദേവന്‍ ആലപ്പുഴ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നടന്ന പരിപാടിയിലാണ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ടി.വി.കെ പ്രതിനിധികള്‍ക്കൊപ്പം താരം എത്തിയ ചിത്രങ്ങള്‍ പുറത്തുവന്നത്.
ദേവന് പിന്തുണയുമായി നടി പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു.
ടി.വി.കെയില്‍ ചേര്‍ന്നതില്‍ വിമര്‍ശനം ഉന്നയിക്കുന്നവരെ കാര്യമാക്കുന്നില്ലെന്നും ബി.ജെ.പിയില്‍ നിന്നതുകൊണ്ട് ദേവന് ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും നടി പ്രിയങ്ക പ്രതികരിച്ചു. ദേവന്‍ ചെയ്യാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് തമിഴ്‌നാട്ടില്‍ വിജയ് ചെയ്യുന്നത്. അത് കണ്ടപ്പോഴാണ് അദ്ദേഹത്തിന് ടി.വി.കെയില്‍ ചേരണമെന്ന് തോണിയതെന്നും പ്രിയങ്ക വ്യക്തമാക്കി.
ബി.ജെ.പി തന്റെ വഴിയല്ലെന്ന് മനസിലായതിനാലാണ് പാര്‍ട്ടി വിട്ടതെന്ന് ദേവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിച്ചിരുന്നെന്നും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി ബി.ജെ.പിയില്‍ അത് കാണാന്‍ സാധിച്ചില്ലെന്നും വ്യക്തമാക്കിയാണ് അദ്ദേഹം പാര്‍ട്ടി പദവികളും പ്രാഥമിക അംഗത്വവും രാജിവെച്ചത്.
.jpg)

