തിരക്കഥാകൃത്തും നോവലിസ്റ്റുമായ എൻ.കെ ശശിധരൻ അന്തരിച്ചു

google news
nk sasidharan

കൊച്ചി: നോവലിസ്റ്റും സഹസംവിധായകനും തിരക്കഥാകൃത്തുമായ എന്‍.കെ ശശിധരന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. പതിനാല് വര്‍ഷക്കാലം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജപരമ്പര, ചുവന്ന അങ്കി, അഗ്നിശലഭങ്ങള്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. 

രൗദ്രം, മര്‍മ്മരങ്ങള്‍, കോക്കസ്, ഡര്‍ട്ടിഡസന്‍, അഗ്നിമുഖം, എക്‌സ്‌പ്ലോഡ്, മന്ത്രകോടി, ഡസ്റ്റിനേഷന്‍, ആസുരം, യുദ്ധകാണ്ഡം, അങ്കം, ചിലന്തി, ഞാന്‍ സൂര്യപുത്രന്‍ തുടങ്ങി അനവധി നോവലുകളും എഴുതിയിട്ടുണ്ട്. 1955 നവംബര്‍ ഇരുപത്തിയഞ്ചിന് കൊടുങ്ങല്ലൂരില്‍ എന്‍.കെ സരോജിനി അമ്മയുടെയും ടി.ജി നാരായണപ്പണിക്കരുടെയും മകനായി ജനിച്ച എൻ.കെ ശശിധരൻ ആകാശവാണി നിലയങ്ങള്‍ക്കായി നിരവധി നാടകങ്ങളും എഴുതിയിട്ടുണ്ട്.
 

Tags