കൈപ്പമംഗലത്ത് 20 ലക്ഷം രൂപയുടെ രാസലഹരിയുമായി കുപ്രസിദ്ധ റൗഡിയും കൂട്ടാളിയും പിടിയിൽ

Notorious rowdy and his accomplice arrested with drugs worth Rs 20 lakh in Kaippamangalam

തൃശൂർ: കൈപ്പമംഗലത്ത് ഇരുപത് ലക്ഷത്തോളം രൂപ വിലവരുന്ന രാസലഹരിയുമായി കുപ്രസിദ്ധ റൗഡിയും കൂട്ടാളിയും പിടിയിൽ. പെരിഞ്ഞനം വഴിയമ്പലം സ്വദേശി മിൻഷാദ്, ചക്കരപ്പാടം സ്വദേശി ഷജിൽ എന്നിവരാണ് അറസ്റ്റിലായത്. ഡാൻസാഫ് സംഘവും കൈപ്പമംഗലം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്നും 39.390 ഗ്രാം എം.ഡി.എം.എ (MDMA) പിടിച്ചെടുത്തത്.

വിൽപ്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ടുവരുന്നതിനിടെ വ്യാഴാഴ്ച പുലർച്ചെയാണ് പ്രതികൾ പിടിയിലായത്. കാറിന്റെ ഡ്രൈവിംഗ് സീറ്റിനടിയിൽ ക്ലച്ച് പെഡലിന് സമീപമുള്ള ഫ്ലോർ മാറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിശേഖരം. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags