നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പിടിയില്‍
Thu, 18 May 2023

നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പിടിയില്‍. തിട്ടയില്‍ മുക്കില്‍ ഇലഞ്ചിക്കോട് വീട്ടില്‍ ഓട്ടോ ജയന്‍ എന്ന പേരിലറിയപ്പെടുന്ന ജയനെ(42)യാണ് ചിറയിന്‍കീഴ് പൊലീസ് പിടികൂടിയത്.
കൊച്ചാലുമൂട് സ്വദേശി അനസിനെ വെട്ടിപരുക്കേല്പിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ വ്യാഴാഴ്ച ജയന്റെ വീടിനരികില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നു അനസ്. ഇവിടെ വന്നത് എന്തിനാണെന്ന് ചോദിച്ചായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് തലയ്ക്കും കൈക്കും പരിക്കേറ്റ അനസിനെ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കുറ്റ കൃത്യത്തിന് ശേഷം ഒളിവില്‍ പോയ ജയനെ ഇന്നലെ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.