വിയ്യൂര്‍ ജയിലില്‍ നിന്ന് ചാടിയ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ തെങ്കാശിയില്‍ പിടിയില്‍
മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ ബാലമുരുകൻ ഒപ്പമുണ്ടായിരുന്ന മൂന്ന് പോലീസുകാരെയും തള്ളിവീഴ്ത്തി മിന്നല്‍വേഗത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
വിയ്യൂർ സെൻട്രല്‍ ജയിലിന് മുൻപില്‍ നിന്ന് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ ഒടുവില്‍ പിടിയിലായി.തമിഴ്‌നാട്ടിലെ തെങ്കാശിക്ക് സമീപം ഊത്തുമലൈ എന്ന സ്ഥലത്തുനിന്ന് വാഹനപരിശോധനയ്ക്കിടെയാണ് ഇയാള്‍ വലയിലായത്. തെങ്കാശി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.
tRootC1469263">കഴിഞ്ഞ നവംബർ രണ്ടിനാണ് വിയ്യൂർ ജയില്‍ കവാടത്തില്‍ വെച്ച് പോലീസുകാരെ തള്ളിവീഴ്ത്തി ഇയാള്‍ രക്ഷപ്പെട്ടത്. തമിഴ്‌നാട്ടിലെ ബന്തക്കുടിയിലുള്ള ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കി തിരികെ വിയ്യൂർ ജയിലിലേക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം.
മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ ബാലമുരുകൻ ഒപ്പമുണ്ടായിരുന്ന മൂന്ന് പോലീസുകാരെയും തള്ളിവീഴ്ത്തി മിന്നല്‍വേഗത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നു.അഞ്ച് കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 53 ഓളം കേസുകളില്‍ പ്രതിയായ ബാലമുരുകൻ അതീവ അപകടകാരിയായ ക്രിമിനലായാണ് അറിയപ്പെടുന്നത്.
ബാലമുരുകനെ പിടികൂടാൻ കേരള പോലീസ് തമിഴ്‌നാട് കേന്ദ്രീകരിച്ച് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ ഡിസംബർ അഞ്ചിന് ഇയാള്‍ ഭാര്യയെയും മക്കളെയും കാണാൻ തെങ്കാശി കടയത്തുമലയ്ക്കടുത്തുള്ള വീട്ടിലെത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് പിന്തുടർന്നെങ്കിലും അന്ന് രക്ഷപ്പെട്ടിരുന്നു. നീണ്ട തിരച്ചിലിനൊടുവിലാണ് ഇപ്പോള്‍ തമിഴ്‌നാട് പോലീസിന്റെ വാഹനപരിശോധനയില്‍ ഇയാള്‍ കുടുങ്ങിയത്.
.jpg)


