'ജീവിതം തകർക്കാൻ കെണി വയ്ക്കുന്നവരെ ഒറ്റപ്പെടുത്തും; ബ്ലാക്ക് മെയിൽ തന്ത്രങ്ങൾക്ക് കീഴടങ്ങാൻ തയ്യാറല്ല'- മുകേഷ്

mukesh
mukesh

കൊല്ലം∙ ചലച്ചിത്ര പ്രവർത്തകർക്കെതിരെ ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങളിൽ വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം അനിവാര്യമെന്ന് മുകേഷ്. ജീവിതം തകർക്കാൻ കെണി വയ്ക്കുന്നവരെ ഒറ്റപ്പെടുത്തുമെന്നും ബ്ലാക്ക് മെയിൽ തന്ത്രങ്ങൾക്ക് കീഴടങ്ങാൻ തയാറല്ലെന്ന് മുകേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

നടൻ എന്ന നിലയ്ക്ക് മാത്രമല്ല ജനപ്രതിനിധി എന്ന നിലയ്ക്കും പൊതുസമൂഹത്തോട് തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും മുകേഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. നാടക പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തിൽ നിന്നും വരുന്ന തനിക്ക് കലാരംഗത്തുള്ളവരുടെ വേദനയും ഉത്കണ്ഠയും മനസിലാക്കാൻ മറ്റാരെക്കാളും നന്നായി സാധിക്കും പതിനാലാം വയസിൽ അഭിനയം തുടങ്ങിയ തന്റെ അമ്മ 87ാം വയസിലും അത് തുടരുന്നു. 

രാഷ്ട്രീയമായി വേട്ടയാടാൻ വരുന്നവരോട് പരാതിയില്ല. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ഉയർത്തി 2018 ൽ ഇതേ രാഷ്ട്രീയ നാടകം അരങ്ങേറിയിട്ടുണ്ട്. പൊതുസമൂഹം അത് തള്ളിക്കളഞ്ഞുവെന്നും മുകേഷ് പറയുന്നു.

Tags