'അന്വേഷണത്തോട് സഹകരിക്കുന്നില്ല' ; രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം

director renjith

നേരത്തെ മൂന്നുനാള്‍ പോലീസ് കസ്റ്റഡിയില്‍ രഞ്ജിത്തിനെ നല്‍കിയിരുന്നു എങ്കിലും പിറ്റെന്ന് തന്നെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു

കൊച്ചി : ലൈംഗികാത്രികമ കേസില്‍ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം.അന്വേഷണത്തോട് രഞ്ജിത്ത് സഹകരിക്കുന്നില്ലെന്നും വീണ്ടും പോലീസ് കസ്റ്റഡിയില്‍ വേണെന്നുമാണ് ആവശ്യം.

നേരത്തെ മൂന്നുനാള്‍ പോലീസ് കസ്റ്റഡിയില്‍ രഞ്ജിത്തിനെ നല്‍കിയിരുന്നു എങ്കിലും പിറ്റെന്ന് തന്നെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. നിലവില്‍ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തുള്ളത്.

 എന്നാൽ ലൈംഗികാതിക്രമ കേസില്‍ തനിക്കെതിരെയുള്ള പരാതിക്ക് പിന്നില്‍ വ്യക്തിപരമായ വിരോധമാണെന്ന ആരോപണവുമായി സംവിധായകൻ രഞ്ജിത്ത്.നടിയുടെ അഭിനയം പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാല്‍ താൻ അവരെ വിമർശിച്ചിരുന്നതായും സിനിമയിലെ ചില സീനുകള്‍ വെട്ടിക്കുറച്ചിരുന്നതായും രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിലുള്ള പക മൂലമാണ് നടിയുടെ പരാതിയെന്നാണ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നത്.

ജനുവരിയില്‍ നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ പരാതി നല്‍കാൻ മാർച്ച്‌ വരെ വൈകിയത് ദുരൂഹമാണെന്നും ചില കേന്ദ്രങ്ങളുടെ നിർദ്ദേശപ്രകാരമാണ് തനിക്കെതിരെ പരാതി ഉയർന്നതെന്നും രഞ്ജിത്ത് കോടതിയില്‍ വാദിച്ചു. എന്നാല്‍, തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തന്നെ ജയിലില്‍ അടയ്ക്കാനുള്ള പോലീസിന്റെ ആസൂത്രിത നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു

Tags