നോർക്ക റൂട്ട്‌സിൽ ഭരണഭാഷ സമ്മേളനം സംഘടിപ്പിച്ചു ജീവനക്കാർ ‘ഭരണഭാഷ മലയാളം’ പ്രതി‍‍ജ്ഞയെടുത്തു

BHARANAMALAYANORKA

കേരളപ്പിറവിയുടെ 70-ാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിൽ ഭരണഭാഷ സമ്മേളനം സംഘടിപ്പിച്ചു. തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ ജീവനക്കാർ ‘ഭരണഭാഷ മലയാളം’ പ്രതി‍‍ജ്ഞയെടുത്തു. ജനറൽ മാനേജർ പ്രകാശ് പി ജോസഫ് സത്യവാചകം ചൊല്ലിക്കൊടുത്തു. നോർക്ക റൂട്ട്സിലെ മറ്റ് സെന്ററുകളിലെ ജീവനക്കാർ ഓൺലൈനായും ചടങ്ങിൽ സംബന്ധിച്ചു. കേരളത്തിലെ ഭരണഭാഷ മലയാളമാക്കുക എന്ന പ്രഖ്യാപിതലക്ഷ്യം കൈവരിക്കുന്നതിനു ലക്ഷ്യമിട്ടാണ് പരിപാടി.

 തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സാനുകുമാർ എസ് സ്വാഗതവും, റിക്രൂട്ട്മെന്റ് വിഭാഗം സെക്ഷൻ ഓഫീസർ പ്രദീപ്കുമാർ വി.ഐ നന്ദിയും പറഞ്ഞു. ഭരണഭാഷാ വാരാഘോഷത്തോട് അനുബന്ധിച്ച് 2026 നവംബർ ഏഴു വരെയുളള ദിവസങ്ങളിൽ വിവിധ മത്സരങ്ങളും ജീവനക്കാർക്കായി സംഘടിപ്പിക്കും. ‘ഭരണഭാഷ മാതൃഭാഷ’ വാരാഘോഷത്തിൻ്റെ ഭാഗമായി ഇംഗ്ലീഷ് വാക്കുകൾക്ക് തുല്യമായ മലയാളം വാക്കുകളുടെ പ്രദർശനവും നടത്തും.
 

Tags