നോ​ൺ-​ക്രീ​മി​ലെ​യ​ർ വ​രു​മാ​ന പ​രി​ധി നി​ശ്ച​യി​ക്കു​മ്പോ​ൾ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ ശ​മ്പ​ള വ​രു​മാ​നം ഒ​ഴി​വാ​ക്കാ​നാ​വി​ല്ല : ഹൈ​കോ​ട​തി

Serious deficiencies in Guruvayur Devaswom audit; High Court strongly criticizes Devaswom

 കൊ​ച്ചി: നോ​ൺ-​ക്രീ​മി​ലെ​യ​ർ വ​രു​മാ​ന പ​രി​ധി നി​ശ്ച​യി​ക്കു​മ്പോ​ൾ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ ശ​മ്പ​ള വ​രു​മാ​നം ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​കോ​ട​തി. ശ​മ്പ​ള വ​രു​മാ​ന​വും കാ​ർ​ഷി​ക വ​രു​മാ​ന​വും കൂ​ട്ടി​ച്ചേ​ർ​ത്തു പ​രി​ഗ​ണി​ക്ക​രു​തെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്​ ര​ണ്ടു​ത​രം വ​രു​മാ​ന​ങ്ങ​ളും വെ​വ്വേ​റെ ക​ണ​ക്കാ​ക്ക​ണ​മെ​ന്നാ​ണ്. ശ​മ്പ​ള വ​രു​മാ​നം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെ​ന്നും ജ​സ്റ്റി​സ്​ ബെ​ച്ചു കു​ര്യ​ൻ തോ​മ​സി​ൻറെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

പ്ര​ഫ​ഷ​ന​ൽ കോ​ഴ്സു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന് സം​വ​ര​ണ​ത്തി​നാ​യി നോ​ൺ -ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ർ​പ്പി​ച്ച ര​ണ്ട് ഹ​ര​ജി​ക​ൾ ത​ള്ളി​യ ഉ​ത്ത​ര​വി​ലാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻറി​ൻറെ മ​ക​ളും യു.​കെ​യി​ലെ ബാ​ർ​ക്ലേ​യ്സ് ബാ​ങ്കി​ൽ ലീ​ഡ് സൊ​ലൂ​ഷ​ൻ ആ​ർ​ക്കി​ടെ​ക്ടാ​യ പ്ര​വാ​സി​യു​ടെ മ​ക​നു​മാ​ണ് ഹ​ര​ജി​ക്കാ​ർ. ശ​മ്പ​ള വ​രു​മാ​നം ഒ​ഴി​വാ​ക്കി നോ​ൺ -ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ര​ജി. ഒ​ന്നാം ഹ​ര​ജി​ക്കാ​രി​യു​ടെ പി​താ​വി​ന് പ്ര​തി​വ​ർ​ഷം 1.12 കോ​ടി രൂ​പ​യി​ല​ധി​കം ശ​മ്പ​ള വ​രു​മാ​ന​വും ആ​ഡം​ബ​ര കാ​റു​ക​ളും ഫ്ലാ​റ്റു​ക​ളും സ്വ​ന്ത​മാ​യു​ണ്ടെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. ര​ണ്ടാ​മ​ത്തെ ഹ​ര​ജി​ക്കാ​ര​ൻറെ പി​താ​വി​ന് 33 ല​ക്ഷം രൂ​പ​യാ​ണ് വാ​ർ​ഷി​ക ശ​മ്പ​ളം. ഹ​ര​ജി​ക്കാ​ർ​ക്ക് നി​ല​വി​ലെ മാ​ന​ദ​ണ്ഡ​പ്ര​കാ​രം നോ​ൺ -ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​ർ​ഹ​ത​യി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ അ​ർ​ഹ​രാ​യ​വ​ർ​ക്ക് സം​വ​ര​ണ ആ​നു​കൂ​ല്യം ഉ​റ​പ്പാ​ക്കാ​നാ​ണ് ക്രീ​മി​ലെ​യ​ർ പ​രി​ധി നി​ശ്ച​യി​ച്ച​ത്. ഉ​യ​ർ​ന്ന വ​രു​മാ​ന​മു​ള്ള​വ​രെ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ തു​ല്യ​നീ​തി​ക്ക് വി​രു​ദ്ധ​മാ​ണ്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ക്രീ​മി​ലെ​യ​ർ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​ത് അ​ർ​ഹ​രാ​യ മ​റ്റ് പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​രു​ടെ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. 

Tags