സംസ്ഥാനത്തൊട്ടാകെ 1269 സ്ഥാനാർഥികൾ; നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി

1269 candidates in the state; Nomination submission completed

തിരുവനന്തപുരം: ഏപ്രിൽ 9 ന്  നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. സംസ്ഥാനത്തൊട്ടാകെ  1269 സ്ഥാനാർഥികൾ ആണ് മത്സരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് 3 മണിവരെയായിരുന്നു പത്രിക സമർപ്പിക്കാനുള്ള  സമയം അനുവദിച്ചത്. നേതാക്കന്മാരെല്ലാം തന്നെ അണികളോടൊപ്പം റോഡ് ഷോ നടത്തിയും കാൽനട ജാധയായുമൊക്കെയാണ് പത്രിക സമർപ്പണത്തിനെത്തിയത്.  സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച നടക്കും.

മാർച്ച് 26 വരെ പത്രിക പിൻവലിക്കാം. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഇവരെ 26 നകം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. ഇതിന് ശേഷമാകും കേരളത്തിലെ യഥാർഥ സ്ഥാനാർഥി ചിത്രം തെളിയുക.