'താനൂര്‍ വേണ്ട, തിരൂര്‍ മതി'; മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ വി അബ്ദുറഹിമാന്‍
താനൂരില്‍ തന്നെ മത്സരിക്കണമെന്ന ആവശ്യം വി അബ്ദുറഹിമാനോട് മുഖ്യമന്ത്രി മുന്നോട്ടുവെക്കും.
നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ ഇപ്പോള്‍ പ്രതിനീധികരിക്കുന്ന താനൂരില്‍നിന്ന് മത്സരിക്കുന്നതിനോട് താല്പര്യമില്ലാത്ത മന്ത്രി വി അബ്ദുറഹിമാന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയെ നേരില്‍ കാണാനാണ് വി അബ്ദുറഹിമാന് പാര്‍ട്ടി നല്‍കിയ നിര്‍ദേശം. മലപ്പുറത്തുവെച്ചായിരിക്കും ഇരുവരുടെയും കൂടിക്കാഴ്ച. താനൂരില്‍ തന്നെ മത്സരിക്കണമെന്ന ആവശ്യം വി അബ്ദുറഹിമാനോട് മുഖ്യമന്ത്രി മുന്നോട്ടുവെക്കും. താനൂരില്‍ തന്നെ വി അബ്ദുറഹിമാന്‍ മത്സരിക്കണമെന്നാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്.
tRootC1469263">താനൂരില്‍നിന്ന് മാറി തിരൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനാണ് താല്പര്യമെന്ന് വി അബ്ദുറഹിമാന്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നു. മണ്ഡലത്തില്‍ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചെങ്കിലും പ്രചാരണത്തിന് വി അബ്ദുറഹിമാന്‍ മണ്ഡലത്തില്‍ എത്തിയിരുന്നില്ല. ആരോഗ്യകാരണങ്ങളാലാണ് പ്രചാരണം തുടങ്ങാത്തത് എന്നായിരുന്നു സിപിഐഎമ്മിന്റെ വിശദീകരണം.
താനൂരില്‍ ഇത്തവണ മത്സരിക്കാനില്ലെന്നും തിരൂരില്‍ മത്സരിക്കാനുളള താല്‍പ്പര്യവും അബ്ദുറഹിമാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ തന്റെ അനുവാദം ഇല്ലാതെ താനൂരില്‍ സ്ഥാനാര്‍ത്ഥിയാക്കി സിപിഐഎം പ്രഖ്യാപിച്ചെന്നും പാര്‍ട്ടി തന്നെ കേട്ടില്ലെന്നുമായിരുന്നു അബ്ദുറഹിമാന്റെ ആരോപണം.
കഴിഞ്ഞ രണ്ടു തവണയും വി അബ്ദുറഹിമാനൊപ്പം നിന്ന മണ്ഡലമാണ് താനൂര്‍. 2021ല്‍ വെറും 985 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് താനൂരില്‍ വി അബ്ദുറഹിമാന്‍ ജയിച്ചത്. തിരൂരില്‍ മുസ്ലിം ലീഗിന്റെ കുറുക്കോളി മൊയ്ദീന്‍ ആണ് നിലവിലെ എംഎല്‍എ.
.jpg)


