'ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയില്‍ അത്ഭുതമൊന്നുമില്ല' ;മന്ത്രി കെ മുരളീധരന്‍

murali

ഷര്‍മിള മേരി ജോസഫിന് പകരം മറ്റൊരാള്‍ വരുന്നത് ആരോഗ്യവകുപ്പിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും നിലവിലെ ആരോഗ്യ സെക്രട്ടറിക്ക് പകരം വന്നത് ഐഎഎസുകാരന്‍ തന്നെയാണെന്നും മുരളീധരന്‍ പറഞ്ഞു.

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയില്‍ അത്ഭുതമൊന്നുമില്ലെന്ന് മന്ത്രി കെ മുരളീധരന്‍.ആരോഗ്യവകുപ്പ് സെക്രട്ടറിയെ മാത്രമല്ല എല്ലാ സെക്രട്ടറിമാരെയും മാറ്റിയിട്ടുണ്ട്. ഷര്‍മിള മേരി ജോസഫിന് പകരം മറ്റൊരാള്‍ വരുന്നത് ആരോഗ്യവകുപ്പിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും നിലവിലെ ആരോഗ്യ സെക്രട്ടറിക്ക് പകരം വന്നത് ഐഎഎസുകാരന്‍ തന്നെയാണെന്നും മുരളീധരന്‍ പറഞ്ഞു.

ഭരണത്തില്‍ ഇതൊക്കെ മാറി മാറി വരും. ജനറല്‍ ട്രാന്‍സഫര്‍ പതിവാണെന്നും ഒരു സെക്രട്ടറി മാറി പുതിയ സെക്രട്ടറി വരുന്നതില്‍ അത്ഭുതമില്ലെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഒരുകാലത്തും ഐഎഎസ് അസോസിയേഷനുമായി കൂടിയാലോചിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഷര്‍മിള മേരി ജോസഫിനെ മാറ്റി പകരം മുഹമ്മദ് ഹനീഷാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി.പഴയ സെക്രട്ടറി മാറി പുതിയ സെക്രട്ടറി വന്നു. എല്ലാ കാലത്തും നടക്കുന്ന പോലെയാണ് ഇപ്പോഴും നടന്നത്.

ആരോഗ്യവകുപ്പിൽ പ്രഖ്യാപിച്ച അന്വേഷണങ്ങൾ അതിന്റെ വഴിക്ക് നടക്കും. എൻഎച്ച് എം കരാർ ജീവനക്കാരുടെ വിഷയം. കരാർ ജീവനക്കാരെ പിരിച്ചുവിട്ടതല്ല. അവരുടെ കരാർ അവസാനിച്ചതാണ്. അതിൽ ന്യായമായ ആവശ്യങ്ങളുള്ള ജീവനക്കാരുടെ കാര്യങ്ങൾ പരിഗണിക്കും. പകർച്ചവ്യാധി പ്രതിരോധത്തിലടക്കം ഇത് ബാധിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.

Tags