ഇനി ഒരു വിദ്യാര്‍ത്ഥിക്കും ഈ അവസ്ഥ വരരുത്, വിദ്യാര്‍ത്ഥികള്‍ ആദ്യമേ പ്രതികരിക്കണമായിരുന്നു ; നിതിന്റെ പിതാവ്

nithin

ഇനിയും വിദ്യാര്‍ത്ഥികള്‍ കാര്യങ്ങള്‍ തുറന്നു പറയണം. കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യണം. ഇനി ഒരു വിദ്യാര്‍ത്ഥിക്കും ഈ അവസ്ഥ വരരുതെന്നും നിതിന്റെ പിതാവ് പറഞ്ഞു. 

മരണത്തിന് ശേഷമാണ് എല്ലാവരും പ്രതികരിച്ചത്, നേരത്തെ പ്രതികരിക്കണമായിരുന്നുവെന്നും ഇനി ഒരു വിദ്യാര്‍ത്ഥിക്കും ഈ അവസ്ഥ വരരുതെന്നും നിതിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യമേ പ്രതികരിക്കണമായിരുന്നു, ഇനിയും വിദ്യാര്‍ത്ഥികള്‍ കാര്യങ്ങള്‍ തുറന്നു പറയണം. കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യണം. ഇനി ഒരു വിദ്യാര്‍ത്ഥിക്കും ഈ അവസ്ഥ വരരുതെന്നും നിതിന്റെ പിതാവ് പറഞ്ഞു. 

അതേസമയം സംഭവത്തില്‍ അന്വേഷണസംഘം മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി വീട്ടില്‍ നിന്നും മടങ്ങി. നിതിന്റെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കുടുംബാംഗങ്ങളുടെ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്

 പൊലീസിന്റെ കൈവശമുള്ള നിതിന്റെ മൊബൈല്‍ പരിശോധനയ്ക്ക് അയക്കും. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖകളിലും വിശദമായ അന്വേഷണം ഉണ്ടാകും. സഹപാഠികളുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.

Tags