സ്‌പോണ്‍സര്‍ഷിപ്പും പണപ്പിരിവും ഇല്ല; ശബരിമലയില്‍ ഇനി മുതല്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് വക

No sponsorship or collection; From now on, Thiruvon Sadya in Sabarimala will be run by Devaswom Board

പത്തനംതിട്ട: ശബരിമലയില്‍ തിരുവോണ നാളില്‍ ഭക്തര്‍ക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും. ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ടു നടത്തുന്നത്. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തര്‍ക്കും തിരുവോണസദ്യ നല്‍കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി.ഓണസദ്യയുടെ പേരിലുള്ള സ്‌പോണ്‍സര്‍ഷിപ്പുകളും പണപ്പിരിവുകളും ഒഴിവാക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓണസദ്യ നേരിട്ട് നടത്താന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ഓണം പൂജയുമായി ബന്ധപ്പെട്ട് നട തുറക്കുന്ന സമയങ്ങളില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിനും ശുചീകരണ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും വിവിധ ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ എ.നിസാമുദ്ദീന്‍ നിയമിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍, സ്‌ക്വാഡ് ലീഡര്‍, സ്‌ക്വാഡ് അംഗങ്ങള്‍ എന്നീ ചുമതലകളും ജോലികളും ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കും.

Tags