നിതിന്റെ മരണത്തില്‍ പങ്കില്ല; പ്രതികളായ ഡോ.റാമും സംഗീതയും ഇടക്കാല ജാമ്യഹര്‍ജി നല്‍കി

nithin raj

അതേസമയം സംഭവത്തില്‍ അധ്യാപകരായ എം കെ റാം, ഡോ സംഗീത എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു.ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി.

കണ്ണൂർ. അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിൻ രാജിന്‍റെ മരണത്തില്‍ പ്രതികളായ ഡോ.റാമും ഡോ.സംഗീതയും ഇടക്കാല ജാമ്യഹർജി നല്‍കി.മുൻകൂർ ജാമ്യഹർജി തലശ്ശേരി കോടതിയില്‍ നേരത്തെ നല്‍കിയിരുന്നു.

നിതിന്‍റെ മരണത്തില്‍ പങ്കില്ലെന്നാണ് ഹർജിയില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം സംഭവത്തില്‍ അധ്യാപകരായ എം കെ റാം, ഡോ സംഗീത എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു.ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി.

പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആരോപണ വിധേയരായ ഡോക്ടർ എം കെ റാമിന്റെയും ഡോക്ടർ സംഗീതയുടെയും മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇരുവർക്കും നോട്ടീസ് നല്‍കി വിളിച്ചുവരുത്തും.

അതിനിടെ, നിതിൻ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടയ്ക്കാൻ പ്രേരിപ്പിച്ചു എന്ന പരാതിയില്‍ ഇൻസ്റ്റാ പേ എന്ന ആപ്പിനെതിരെ ചക്കരക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ആരോഗ്യ സർവകലാശാല അന്വേഷണ സമിതിയുടെ തെളിവെടുപ്പ് കോളജില്‍ തുടരുകയാണ്. ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥികളുടെ മൊഴി സമിതി രേഖപ്പെടുത്തി.

Tags