കോണ്‍ഗ്രസ് എടുത്ത പോലെ നടപടി ആരും എടുത്തിട്ടില്ല, മന്ത്രി പി രാജീവ് ഉന്നയിച്ച വിമര്‍ശനത്തിന് മറുപടിയുമായി വി ഡി സതീശന്‍

 VD Satheesan

 കോണ്‍ഗ്രസ് എടുത്ത പോലെ നടപടി ആരും എടുത്തില്ലെന്നും ചെയ്യാനുള്ളതെല്ലാം പാര്‍ട്ടി ചെയ്തുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗിക പീഡന കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഹുലിനെ കോണ്‍ഗ്രസ് നേതൃത്വം പരോക്ഷമായി പിന്തുണക്കുന്നുവെന്ന മന്ത്രി പി രാജീവിന്റെ വിമര്‍ശനത്തോടായിരുന്നു പ്രതികരണം. കോണ്‍ഗ്രസ് എടുത്ത പോലെ നടപടി ആരും എടുത്തില്ലെന്നും ചെയ്യാനുള്ളതെല്ലാം പാര്‍ട്ടി ചെയ്തുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

tRootC1469263">


പ്രതികരണം തേടിയപ്പോള്‍ അറസ്റ്റില്‍ താനെന്താണ് പറയേണ്ടതെന്നായിരുന്നു പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. മന്ത്രി പി രാജീവ് ഉന്നയിച്ച വിമര്‍ശനത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് രാഹുലിനെതിരെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നടപടികള്‍ അദ്ദേഹം ഒന്നുകൂടി വിശദീകരിച്ചു. പരാതി കിട്ടും മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്റ് ചെയ്‌തെന്നും പരാതി കിട്ടിയപ്പോള്‍ പുറത്താക്കിയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടാന്‍ കോണ്‍ഗ്രസിന് അധികാരമില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിക്ക് പുറത്താണ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകും. ഇതിന്റെ പേരില്‍ വ്യക്തിപരമായി വേട്ടയാടപ്പെട്ടയാളാണ് താന്‍. തന്റെ നിലപാട് എല്ലാവര്‍ക്കും അറിയാം. നിയമസഭയില്‍ നിന്ന് അയോഗ്യനാക്കാന്‍ സ്പീക്കര്‍ തീരുമാനിച്ചാല്‍ പാര്‍ട്ടി നേതൃത്വം അക്കാര്യത്തില്‍ നിലപാട് പറയുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

Tags