ഒന്നിച്ചു നിന്നാല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല ; കെ സുധാകരന്‍

k sudhakaran

കര്‍ണാടക വിജയം കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഒന്നിച്ച് നിന്നാല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്‌ന് തെളിയിക്കുന്നതാണ് കര്‍ണാടക ഫലമെന്നും സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഡി കെ ശിവകുമാറിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം അഹ്വാനം ചെയ്യുന്നു.
 

Tags