പൊലീസ് അല്ല ഏത് നിയമം വന്നാലും മാറ്റില്ല, ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വരണം'; പ്രസ്താവന ആവര്‍ത്തിച്ച് ബി ഗോപാലകൃഷ്ണന്‍
തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വരണമെന്ന് പ്രസ്താവന ആവര്‍ത്തിച്ച് ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. ബി ഗോപാലകൃഷ്ണന്‍. 50 വര്‍ഷമായി ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ ഇല്ലെന്നും അതാണ് താന്‍ ചോദ്യം ചെയ്തത്. പൊലീസ് അല്ല ഏത് നിയമം വന്നാലും തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ഗോപാലകൃഷ്ണന്‍. ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എന്‍.നഗരേഷാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഗോപാലകൃഷ്ണന്‍ വര്‍ഗ്ഗീയ പരാമര്‍ശം ആദ്യം നടത്തിയത്. 'ഹിന്ദു എംഎല്‍എ' പരാമര്‍ശത്തില്‍ ഗോപാലകൃഷ്ണനെതിരെ ഗുരുവായൂര്‍ പൊലീസ് കേസെടുത്തിരുന്നു.
രാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കറുടെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ ജില്ലാകലക്ടറാണ് ഗോപാലകൃഷ്ണനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ കേസെടുത്താലും താന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്.
.jpg)

