റിയാസുമായി സാമ്പത്തിക ഇടപാടുകൾ ഇല്ല; മാസപ്പടി കേസിൽ മുൻ മന്ത്രി റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ മൊഴി രേഖപ്പെടുത്തി എസ്ഐ ടി
തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻമന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്‍റെ മൊഴിയെടുത്തു. ഹസൻ വാരിസിന്റെ മൊഴി എസ് ഐ ടി രേഖപ്പെടുത്തി. റിയാസുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലെന്ന് ഹസൻ വാരിസ് വ്യകത്മാക്കി. റിയാസ് സുഹൃത്ത് മാത്രം. ഇ.ഡി മൊഴി രേഖപ്പെടുത്തിയത് ഭീഷണിപ്പെടുത്തി. മകളെ കേസിൽ കുടുക്കുമെന്ന് ഇ ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും ഹസൻ വാരിസ് മൊഴി നൽകി. എന്നാൽ ഹസൻ വാരിസ് നൽകിയ സത്യവാങ്മൂലം മുഖവിലയ്‌ക്കെടുക്കില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയാണ് തന്നിൽനിന്നും മൊഴി രേഖപ്പെടുത്തിയതെന്ന വാരിസിന്റെ ആരോപണം നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണെന്നാണ് ഇ ഡി വിലയിരുത്തൽ.
മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കുമെതിരെയുള്ള അഴിമതിപ്പണം കൈമാറാൻ സഹായിച്ചുവെന്ന മൊഴി തിരുത്തിയാണ് വാരിസ് പുതിയ സത്യവാങ്മൂലം നൽകിയത്. എന്നാൽ, ചോദ്യം ചെയ്യലിൽ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും പരാതിയുണ്ടെങ്കിൽ പോലീസിനെ സമീപിക്കണമായിരുന്നുവെന്നും കേന്ദ്ര ഏജൻസി വ്യക്തമാക്കി. റെയ്ഡുകൾക്ക് ശേഷം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ പുതിയ വാദങ്ങൾ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ഇത്തരം പിൻമാറ്റങ്ങൾ കേസിന്റെ സ്വാഭാവികമായ അന്ത്യത്തെ ബാധിക്കില്ലെന്നും ഇ ഡി വ്യക്തമാക്കുന്നു.
.jpg)


