ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് എതിരെ തെളിവില്ല; ടൈറ്റാനിയം അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ
Nov 25, 2026, 14:01 IST
തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു. തെളിവുകളുടെ അഭാവത്തിലാണ് ടൈറ്റാനിയം അഴിമതിക്കേസ് അവസാനിപ്പിക്കാൻ സിബിഐ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി കേസ് നടപടികൾ അവസാനിപ്പിക്കുകയും ചെയ്തു.
രമേശ് ചെന്നിത്തലയ്‌ക്കെതിരായ അന്വേഷണത്തിൽ അഴിമതി ആരോപണങ്ങൾ തെളിയിക്കാൻ യാതൊരു രേഖകളോ തെളിവുകളോ കണ്ടെത്താനായില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഈ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി തുടർനടപടികൾ അവസാനിപ്പിച്ചത്
2005-2006 കാലഘട്ടത്തിൽ തിരുവനന്തപുരത്തെ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡിൽ (TTPL) മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി വിദേശത്തുനിന്ന് യന്ത്രങ്ങൾ ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതി നടന്നുവെന്നായിരുന്നു കേസ്
.jpg)

