കെ സുരേന്ദ്രനുമായി ഭിന്നതയില്ല ; വ്യാജ ആരോപണങ്ങള്‍ക്ക് പിന്നില്‍ മുസ്ലീം ലീഗെന്ന് അശ്വനി
മഞ്ചേശ്വരത്ത് പ്രധാനമന്ത്രി പ്രചാരണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ല പ്രസിഡന്റ് അശ്വനി പറഞ്ഞു
കാസര്‍കോട്ടെ ബിജെപിയിലെ ഭിന്നതയെന്ന ആരോപണത്തിന് പിന്നില്‍ മുസ്ലിം ലീഗാണെന്ന് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വനി. പാര്‍ട്ടിയിലോ കെ സുരേന്ദ്രനുമായോ തനിക്ക് ഭിന്നതയില്ലെന്നും വ്യാജ ആരോപണങ്ങള്‍ക്ക് പിന്നില്‍ മുസ്ലിം ലീഗാണെന്നും അവര്‍ ആരോപിച്ചു. മഞ്ചേശ്വരത്ത് പ്രധാനമന്ത്രി പ്രചാരണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ല പ്രസിഡന്റ് അശ്വനി പറഞ്ഞു. സുരേന്ദ്രന്റെ പ്രചാരണത്തിന് ജില്ലാ പ്രസിഡന്റിനെ അറിയിക്കുകയോ പങ്കെടുപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, മഞ്ചേശ്വരത്തെ ഇന്‍ചാര്‍ജ് താനാണെന്നും ജില്ലാ പ്രസിഡന്റായതിനാല്‍ മറ്റു മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അശ്വനി പറയുന്നു. എല്ലാ കാര്യങ്ങളും ഞാന്‍ അറിയുന്നുണ്ട്.
tRootC1469263">കൂടെ പോകാന്‍ പറ്റുന്നില്ലെ എന്നത് സത്യമാണ്. അത് മറ്റ് മണ്ഡലങ്ങളില്‍ കൂടി ശ്രദ്ധിക്കേണ്ടതിനാലാണ്. താന്‍ കോര്‍ കമ്മിറ്റിയില്‍ പൊട്ടിത്തെറിച്ചു, സഹകരിക്കുന്നില്ല എന്ന് തുടങ്ങിയ വാര്‍ത്തകള്‍ അസത്യമാണെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളില്ല. ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. ബിജെപി പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കാനാണ് ഇത്തരം കള്ളപ്രചരണം ലീഗ് നടത്തുന്നതെന്നും എ ക്ലാസ് മണ്ഡലമായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പ്രചാരണത്തിന് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
.jpg)


