നാട്ടാനകളോട് കാട്ടാളത്തം വേണ്ട, ദി​വ്യാ​വ​താ​ര​മാ​യി ക​ണ്ട് അ​വ​ക്ക് ക​രു​ത​ലും ആ​ദ​ര​വും ന​ൽ​ക​ണം : സുപ്രീംകോടതി

No cruelty towards captive elephants; they should be treated with care and respect, viewing them as divine incarnations: Supreme Court.

 ന്യൂ​ഡ​ൽ​ഹി: നാ​ട്ടാ​ന​ക​ളെ ദി​വ്യാ​വ​താ​ര​മാ​യി ക​ണ്ട് അ​വ​ക്ക് ക​രു​ത​ലും ആ​ദ​ര​വും ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. രാ​ജ്യ​ത്തെ​മ്പാ​ടു​മു​ള്ള നാ​ട്ടാ​ന​ക​ൾ​ക്ക് ശ​രി​യാ​യ പ​രി​ച​ര​ണം ന​ൽ​കി, ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണ​മെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി പ​രി​ഗ​ണി​ച്ച ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്തും ജ​സ്റ്റി​സു​മാ​രാ​യ ജോ​യ്‌​മ​ല്യ ബാ​ഗ്‌​ചി, വി. ​മോ​ഹ​ന എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

ക്ഷേ​ത്ര​ങ്ങ​ളി​ൽ ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​ന് പി​ന്നി​ലെ മ​ത​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളി​ലേ​ക്കും വി​ശ്വാ​സ​ത്തി​ലേ​ക്കും ക​ട​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ആ​ന​യു​ടെ ശ​രി​യാ​യ പ​രി​പാ​ല​ന​മാ​ണ് പ്ര​ധാ​നം. സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ, ക്ഷേ​ത്ര​ങ്ങ​ൾ, വ​നം വ​കു​പ്പ്, കാ​ഴ്ച​ബം​ഗ്ലാ​വ്, പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ ആ​ന​ക​ളെ മി​ക​ച്ച രീ​തി​യി​ൽ പ​രി​പാ​ലി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ നി​ർ​ബ​ന്ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കാ​ൻ കോ​ട​തി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദ​ഗ്‌​ധ പ​രി​ച​ര​ണ സൗ​ക​ര്യ​മു​ള്ള എ​ല​ഫ​ന്‍റ് ക്ലി​നി​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ ഫ​ല​പ്ര​ദ​വും സു​താ​ര്യ​വു​മാ​യ സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ന​ക​ളു​ടെ ഉ​ട​മ​ക​ൾ അ​വ​യു​ടെ ചെ​ക്ക​പ്പി​നാ​യി ഇ​ട​ക്കി​ടെ ഈ ​ക്ലി​നി​ക്കു​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​യും കൊ​ണ്ടു​പോ​ക​ണം. ഓ​രോ ആ​ന​ക്കും കൃ​ത്യ​മാ​യ മെ​ഡി​ക്ക​ൽ റെ​ക്കോ​ഡ് സൂ​ക്ഷി​ക്ക​ണം, ആ​വ​ശ്യം വ​രു​മ്പോ​ൾ ശ​രി​യാ​യ ചി​കി​ത്സ മു​ട​ക്ക​മി​ല്ലാ​തെ ന​ൽ​കാ​റു​ണ്ടെ​ന്ന് നി​രീ​ക്ഷ​ണ സ​മി​തി ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം.

പ​രി​സ്ഥി​തി, വ​നം വ​കു​പ്പി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഐ​ശ്വ​ര്യ ഭാ​ട്ടി സ​മ​ർ​പ്പി​ച്ച ഫെ​ബ്രു​വ​രി 25ലെ ​ഓ​ഫി​സ് മെ​മ്മോ​റാ​ണ്ട​ത്തി​ൽ പ​റ​യു​ന്ന​ത്, രാ​ജ്യ​ത്തെ നാ​ട്ടാ​ന​ക​ളു​ടെ എ​ണ്ണം 2725 ആ​യി വ​ർ​ധി​ച്ചെ​ന്നാ​ണ്. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ 1678 ആ​ന​ക​ളാ​ണു​ള്ള​ത്. 47 ആ​ന​ക​ൾ സ​ർ​ക്ക​സു​കാ​രു​ടെ കൈ​വ​ശ​മു​ള്ള​പ്പോ​ൾ ക്ഷേ​ത്ര​ങ്ങ​ളു​ടെ സ്വ​ന്ത​മാ​യി 96ഉം ​വ​നം വ​കു​പ്പി​ന്‍റെ കൈ​വ​ശം 768 ഉം ​ആ​ന​ക​ളാ​ണു​ള്ള​ത്. കാ​ഴ്ച​ബം​ഗ്ലാ​വു​ക​ളി​ൽ 63ഉം ​പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ 332ഉം ​ആ​ന​ക​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

Tags