കാന്തപുരത്തെ വിമര്‍ശിക്കാന്‍ ആര്‍ജവമില്ല; ആര്‍എസ്എസിനെ ചാരി രക്ഷപ്പെടാന്‍ ശ്രമം: പികെ ശ്രീമതിക്കെതിരെ ശോഭ സുരേന്ദ്രന്‍
പി.കെ. ശ്രീമതി ടീച്ചര്‍ ആര്‍എസ്എസിനെ കൂട്ടുപിടിച്ച് നടത്തിയ പ്രതികരണത്തില്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്ത്.
സ്ത്രീകളുടെ പൊതുരംഗപ്രവേശം നാശമുണ്ടാക്കുമെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്. പരാമര്‍ശത്തിനെതിരെ സിപിഎം നേതാവ് പി.കെ. ശ്രീമതി ടീച്ചര്‍ ആര്‍എസ്എസിനെ കൂട്ടുപിടിച്ച് നടത്തിയ പ്രതികരണത്തില്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്ത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ശ്രീമതി ടീച്ചറുടെ അറിവിലേക്കായി...
RSS-നെക്കുറിച്ച് സംസാരിക്കുമ്പോള്‍, ആദ്യം അതിന്റെ ചരിത്രവും നിലപാടുകളും എന്താണെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും.
1936-ല്‍ സ്ത്രീകള്‍ക്കായി രാഷ്ട്ര സേവികാ സമിതി രൂപീകരിച്ചുകൊണ്ട് സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തത്തിനും നേതൃത്വത്തിനും പ്രാധാന്യം നല്‍കിയ പ്രസ്ഥാനമാണ് RSS.
സ്ത്രീകളെ അടുക്കളയുടെ നാലുചുവരുകള്‍ക്കുള്ളില്‍ തളച്ചിടുക എന്നതല്ല, മറിച്ച് സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് നേതൃത്വപരമായ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് RSS ന്റെ നിലപാട്..
ഇന്ന് ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്ത് ഒരു സ്ത്രീ എത്തിനില്‍ക്കുന്നതും, ബിജെപിയുടെ വിവിധ തലങ്ങളില്‍ നിരവധി സ്ത്രീകള്‍ നേതൃസ്ഥാനങ്ങളിലേക്ക് ഉയര്‍ന്നുവന്നതിന്റെ പിന്നില്‍ RSS ആണ്. കാന്തപുരത്തിന്റെ നിലപാടിനെ വിമര്‍ശിക്കാനുള്ള ആര്‍ജവമില്ലാതെ, RSS-നെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചര്‍ ശ്രമിക്കുന്നത്.
.jpg)

