തിരുവനന്തപുരം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിന് സാധ്യത മങ്ങി; ഇന്ന് കൗണ്‍സില്‍ യോഗം

Oath-taking controversy in Thiruvananthapuram Corporation; UDF moves no-confidence motion

അവിശ്വാസ പ്രമേയ നീക്കങ്ങളോട് തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന് എല്‍ഡിഎഫ് നിലപാടെടുത്തതോടെ അവിശ്വാസ പ്രമേയത്തിനുള്ള സാധ്യതയും മങ്ങുകയാണ്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് നടത്തുന്ന അവിശ്വാസ പ്രമേയ നീക്കങ്ങള്‍ക്കിടെ ഇന്ന് കൗണ്‍സില്‍ യോഗം ചേരും. യുഡിഎഫിന് 20 അംഗങ്ങള്‍ മാത്രമുള്ളതിനാല്‍ അവിശ്വാസ പ്രമേയ നോട്ടീസിന് അംഗീകാരം ലഭിക്കില്ല. അവിശ്വാസ പ്രമേയ നീക്കങ്ങളോട് തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന് എല്‍ഡിഎഫ് നിലപാടെടുത്തതോടെ അവിശ്വാസ പ്രമേയത്തിനുള്ള സാധ്യതയും മങ്ങുകയാണ്.

ഭരണസ്തംഭനം ഉന്നയിച്ച് കോര്‍പ്പറേഷനില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫ് ആലോചന. തെരുവ്നായ വിഷയം, കുടിവെള്ള പ്രതിസന്ധി, മാലിന്യപ്രശ്നം എന്നിവ ഉയര്‍ത്തി നഗരസഭയിലേക്ക് യുഡിഎഫ് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

Tags