ഫാസ്ടാഗിൽ പണമില്ല, പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ടു
Updated: Oct 20, 2026, 12:23 IST
യാത്രക്കാർ ബസ് ജീവനക്കാരുമായി തർക്കത്തിലായി. യാത്രക്കാർ മറ്റു ബസ്സുകളിൽ കയറിയാണ് യാത്ര തുടർന്നത്
തൃശ്ശൂർ: ഫാസ് ടാഗിൽ പണമില്ലാത്തിനെ തുടർന്ന് വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ടു. രാവിലെ അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെ 5 ബസ്സുകളാണ് ടോൾ പ്ലാസയിൽ തടഞ്ഞിട്ടത്.
യാത്രക്കാർ ബസ് ജീവനക്കാരുമായി തർക്കത്തിലായി. യാത്രക്കാർ മറ്റു ബസ്സുകളിൽ കയറിയാണ് യാത്ര തുടർന്നത്.ഒടുവിൽ കണ്ടക്ടർ ഗൂഗിൾ പേ വഴി ടോൾപ്ലാസയിൽ പണമടച്ചതോടെയാണ് ടോൾ പ്ലാസ ജീവനക്കാർ ബസ് കടത്തിവിട്ടത്.
.jpg)


