ഛത്തിസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യമില്ല; കേസ് എൻഐഎ കോടതിയിലേക്ക്

sister
sister

10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ഈ കോടതിയിലാണ് പരിഗണിക്കുക

ഡല്‍ഹി:ഛത്തിസ്ഗഢില്‍ മതപരിവർത്തനം ആരോപിച്ച്‌ അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യമില്ല.ദുർഗ് സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.സിസ്റ്റർ പ്രീതി മേരിയ, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരാണ് അറസ്റ്റിലായത്.ജാമ്യാപേക്ഷ തള്ളിയതോടെ കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും.

tRootC1469263">

മനുഷ്യക്കടത്ത് അടക്കമുള്ള വകപ്പുകള്‍ ചുമത്തിയതിനാല്‍ കേസ് പരിഗണിക്കേണ്ടത് എന്‍ഐഎ കോടതിയാണെന്ന് പൊലീസ് വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ഹര്‍ജിക്കാരോട് കോടതി ആവശ്യപ്പെട്ടു. മനുഷ്യക്കടത്ത് കുറ്റം ആരോപിക്കപ്പെട്ടതിനാല്‍ കേസ്. ബിലാസ്പൂരിലെ എന്‍ഐഎ കോടതിയിലേക്ക് മാറ്റുകയാണെന്നും ദുര്‍ഗ് സെഷന്‍സ് കോടതി അറിയിച്ചു.

10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ഈ കോടതിയിലാണ് പരിഗണിക്കുക. മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ നടന്നിട്ടില്ലെന്നും, ജോലി ചെയ്തു ജീവിക്കാനായി ഭരണഘടന നല്‍കുന്ന അവകാശമാണു യുവതികള്‍ ഉപയോഗിച്ചതെന്നും ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു

Tags