ജാമ്യമില്ല ; ബോബി ചെമ്മണ്ണൂർ ജയിലിലേക്ക്
Jan 9, 2025, 19:05 IST
കൊച്ചി: നടി ഹണി റോസിന്റെ പരാതിയിൽ കസ്റ്റഡിയിലെടുത്ത പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിലേക്ക്. 14 ദിവസത്തേക്കാണ് ബോബി ചെമ്മണ്ണൂരിനെ റിമാൻഡ് ചെയ്തത്. പ്രതി ഭാഗത്തിന്റെ വാദം കോടതി തള്ളി. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യഹർജി പരിഗണിച്ചത്.
ഇന്നലെ മേപ്പാടിയിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്.ഓഗസ്റ്റ് 7ന് ബോബി ചെമ്മണ്ണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിന് ശേഷം പല വേദികളിലും താൻ നേരിട്ട ബുദ്ധിമുട്ടുകളും കാണിച്ച് നടി പരാതി നൽകുകയായിരുന്നു.