ചിറയിന്‍കീഴിലെ കയ്യാങ്കളിയില്‍ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല

remya

പാളയം പ്രദീപിനെ സഹായിയാക്കുന്നത് ഒഴിവാക്കാനാണ് രമ്യ ഹരിദാസിന് നിര്‍ദേശം നല്‍കുക

ചിറയിന്‍കീഴിലെ കയ്യാങ്കളിയില്‍ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ ഒഴിവാക്കാന്‍ രമ്യ ഹരിദാസിന് കെപിസിസി നിര്‍ദേശം നല്‍കും. പാളയം പ്രദീപിനെ സഹായിയാക്കുന്നത് ഒഴിവാക്കാനാണ് രമ്യ ഹരിദാസിന് നിര്‍ദേശം നല്‍കുക. പ്രദീപിനെതിരെ നേതൃത്വത്തിന് മുന്നില്‍ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. രമ്യ ഹരിദാസ് ഇന്നലെ കെ സി വേണുഗോപാലുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടുതല്‍ നടപടി ഒഴിവാക്കി സമവായത്തിനാണ് നേതൃത്വം ശ്രമിക്കുന്നത്.

കയ്യാങ്കളിയില്‍ കെപിസിസി ഇന്നലെ അച്ചടക്ക നടപടിയെടുത്തിരുന്നു. രമ്യയുടെ സഹായി പാളയം പ്രദീപിനെയും കോണ്‍ഗ്രസ് കൂന്തല്ലൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് സജാദിനെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. രമ്യക്കൊപ്പം സഹായിയായി പ്രദീപ് തുടരുന്നതില്‍ പാര്‍ട്ടി വിലക്കാനിടയുണ്ട്. പാര്‍ട്ടിക്കാകെ നാണക്കേടായതൊടെയാണ് കയ്യാങ്കളിയില്‍ അതിവേഗ നടപടി സ്വീകരിച്ചത്.

Tags