കപ്പലില്‍ നിന്ന് ഞാറക്കല്‍ സ്വദേശിയെ കാണാതായ സംഭവം; തെരച്ചില്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം
Aug 15, 2026, 08:10 IST
ബുധനാഴ്ചയാണ് എറണാകുളം ഞാറക്കല്‍ സ്വദേശി ഷിന്റോണ്‍ ബെന്നിയെ കാണാതായതായി കുടുംബത്തിന് വിവരം ലഭിച്ചത്.
സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പലില്‍ നിന്ന് യുവാവിനെ കാണാതായ സംഭവത്തില്‍ തെരച്ചില്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. ബുധനാഴ്ചയാണ് എറണാകുളം ഞാറക്കല്‍ സ്വദേശി ഷിന്റോണ്‍ ബെന്നിയെ കാണാതായതായി കുടുംബത്തിന് വിവരം ലഭിച്ചത്.
മുംബൈ ആസ്ഥാനമായ എംഒഎല്‍ ഷിപ്പിങ് കമ്പനിയുടെ കപ്പലിലെ ഡെക്ക് ഓഫീസര്‍ ട്രെയിനിയായിരുന്നു കാണാതായ ഷിന്റോണ്‍. സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പലില്‍ നിന്നാണ് ഷിന്റോണിനെ കാണാതായത്. മുംബൈ ആസ്ഥാനമായ എംഒഎല്‍ ഷിപ്പിങ് കമ്പനിയുടെ വിക്ടോറിസ് എയ്‌സ് കപ്പലിലെ ഡെക്ക് ഓഫീസര്‍ ട്രെയിനിയാണ് ഷിന്റോണ്‍. ഇന്നലെയാണ് ഷിന്റോണിനെ കാണാനില്ലെന്ന വിവരം കമ്പനി ബന്ധുക്കളെ അറിയിച്ചത്.
.jpg)

