നിതിന്‍ രാജിന്റെ മരണം ; യുവജന കമ്മീഷന്‍ അധ്യാപകരുടെയും സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തും

nithinraj

ചക്കരക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആത്മഹത്യാ പ്രേരണ, എസ് സി എസ് ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്തിരുന്നു.

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത യുവജന കമ്മീഷന്‍, അധ്യാപകരുടെയും സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തും. ചക്കരക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആത്മഹത്യാ പ്രേരണ, എസ് സി എസ് ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്തിരുന്നു. നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് ഗവര്‍ണറെ കാണും. കെഎസ്യു  ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇന്ന് കോളജ് ക്യാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തും. 

കണ്ണൂര്‍ എസിപി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം തുടരുകയാണ്. നിതിന്‍ രാജിനെ ലോണ്‍ ആപ്പ് സംഘം ഭീഷണിപ്പെടുത്തിയെന്നും കണ്ടെത്തലുണ്ട്.

Tags