നിതിന്‍ രാജിന്റെ മരണം ; അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലെത്തി നില്‍ക്കേ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

Death of Nitin Raj at Ancharakandi Medical College; Supreme Court rejects anticipatory bail plea of ​​Dr. N K Ram

ദന്തല്‍ കോളേജിലെ 2 അധ്യാപകരെ കൂടി കഴിഞ്ഞ ദിവസം പ്രതിചേര്‍ത്തിരുന്നു.

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജീവന്‍ ജോര്‍ജിനെ ആണ് സ്ഥലം മാറ്റിയത്. അന്വേഷണം നിര്‍ണ്ണായകമായ ഘട്ടത്തിലെത്തിയപ്പോഴാണ് സ്ഥലം മാറ്റം. ദന്തല്‍ കോളേജിലെ 2 അധ്യാപകരെ കൂടി കഴിഞ്ഞ ദിവസം പ്രതിചേര്‍ത്തിരുന്നു. ജീവന്‍ ജോര്‍ജിനെ കോഴിക്കോട് നര്‍കോട്ടിക് സെല്ലിലേക്കാണ് മാറ്റിയത്.


ഏപ്രില്‍ പത്തിനാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ പറഞ്ഞതായാണ് കുടുംബത്തിന്റെ ആരോപണം. ഡെന്റല്‍ കോളേജിലെ അധ്യാപകരായ ഡോ എം കെ റാമും സംഗീത നമ്പ്യാരുമാണ് കേസിലെ പ്രതികള്‍. എം കെ റാമിനെയും സംഗീതയെയും കോളേജ് സസ്‌പെന്‍ഡ് ചെയ്യുകയും റാമിനെ കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു.

അധ്യാപികയെയും നിതിന്‍ രാജിനെയും ഭീഷണിപ്പെടുത്തിയ ലോണ്‍ ആപ്പ് നടത്തിപ്പുകാരെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി, ഉത്തര്‍പ്രദേശ് സ്വദേശി പ്രശാന്ത് ഖേവല്‍(28), ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്. പ്രതികളുടെ നോയ്ഡയിലെ ഇന്‍സ്റ്റന്റ് ഫണ്ട് എന്ന സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ സിം ബോക്‌സുകളും സിം കാര്‍ഡുകളും കസ്റ്റഡിയിലെടുത്തിരുന്നു.

Tags