നിതിൻ രാജിൻ്റെ മരണം; അധ്യാപകര്‍ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി

Death of Nithin Raj of Kannur Ancharakandi Dental College; National Commission for Scheduled Castes orders inquiry

നിതിൻ രാജിന്റെ അച്ഛൻ രാജന് ഹാജരാകാൻ പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരം നോട്ടീസ് നല്‍കിയിരുന്നു.

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അധ്യാപകർ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി.കുടുംബത്തിൻ്റെ ഭാഗം കൂടി കേള്‍ക്കാനാണ് തീരുമാനം.

സെഷൻസ് കോടതിയുടെ ചുമതലയുള്ള അഡീഷണല്‍ ജില്ലാ കോടതി (നാല്) ജഡ്ജി ജെ.വിമല്‍ മുമ്ബാകെയാണ് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത്. നിതിൻ രാജിന്റെ അച്ഛൻ രാജന് ഹാജരാകാൻ പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരം നോട്ടീസ് നല്‍കിയിരുന്നു.

ഏപ്രിൽ 10നാണ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ നി​ല​യി​ൽ ഒ​ന്നാം​വ​ർ​ഷ ബി.​ഡി.​എ​സ്​ വി​ദ്യാ​ർ​ഥി നി​തി​നെ ക​ണ്ട​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ നി​തി​നെ മാ​ന​സി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നെ​ന്നും അ​ധി​ക്ഷേ​പി​ച്ചി​രു​ന്നെ​ന്നു​മാ​ണ് കു​ടും​ബം പ​റ​യു​ന്ന​ത്.

മ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്ന് മാ​താ​പി​താ​ക്ക​ൾ ഉ​റ​പ്പി​ച്ച് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​രാ​യ ദ​ന്ത​ൽ അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​കെ. റാം, ​അ​സോ. പ്ര​ഫ. ഡോ. ​സം​ഗീ​ത എ​ന്നി​വ​രെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തുകയും ഡോ. കെ. റാമിനെ പുറത്താക്കുകയും ചെയ്തിരുന്നു

Tags