നിതിൻ രാജിന്റെ മരണം: ഡോ. എം കെ റാമിന് കർശന ഉപാധികളോടെ ജാമ്യം

Nithin Raj's death: Prime accused Dr. Ram remanded to judicial custody.

അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ പ്രവേശിക്കുന്നതിൽ വിലക്ക് ഉൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിൻ്റെ മരണത്തിൽ ഒന്നാം പ്രതി ഡോ എം കെ റാമിന് ജാമ്യം. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് കോടതി എം കെ റാമിന് ജാമ്യം അനുവദിച്ചത്. അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ പ്രവേശിക്കുന്നതിൽ വിലക്ക് ഉൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം

കോടതി അനുമതിയോടെ ജൂലൈ 24നാണ് റാമിനെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ അഭിഭാഷകനൊപ്പം കീഴടങ്ങാന്‍ കണ്ണൂരിലേക്ക് വരുന്നതിനിടെ കുടകില്‍നിന്നാണ് റാമിനെ കസ്റ്റഡിയിലെടുത്തത്.ഏപ്രില്‍ 10നാണ് മെഡിക്കല്‍ കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് നിതിന്‍ രാജ് ചാടി മരിച്ചത്.

Tags