നിതിൻ രാജിന്‍റെ മരണം; പ്രതികളുടെ മുൻകൂര്‍ ജാമ്യഹര്‍ജി 22ന് പരിഗണിക്കും

nithin raj

കോളജിലെ ഓറല്‍ പതോളജി ആൻഡ് മൈക്രോ ബയോളജി മേധാവി ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരാണ് അഭിഭാഷകരായ കിഷോർ, വിജയകൃഷ്ണൻ എന്നിവർ മുഖാന്തിരം മുൻകൂർ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്.

തലശേരി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എല്‍.നിതിൻ രാജ് ആശുപത്രി കെട്ടിടത്തില്‍നിന്നു ചാടി മരിച്ച കേസിലെ ആരോപണവിധേയരായ പ്രതികള്‍ തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ നല്‍കിയ മുൻകൂർ ജാമ്യഹർജി 22നു പരിഗണിക്കും.

കോളജിലെ ഓറല്‍ പതോളജി ആൻഡ് മൈക്രോ ബയോളജി മേധാവി ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരാണ് അഭിഭാഷകരായ കിഷോർ, വിജയകൃഷ്ണൻ എന്നിവർ മുഖാന്തിരം മുൻകൂർ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്.

അതേസമയം അഞ്ചരക്കണ്ടി ഡെൻ്റല്‍ കോളേജ് ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ നിർണായക ദൃശ്യങ്ങള്‍ പുറത്ത്.പ്രിൻസിപ്പാളിന്റെ മുറിയില്‍ വച്ച്‌ നിതിന്റെ ഫോണ്‍ അധ്യാപകർ പരിശോധിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തം. പ്രിൻസിപ്പാളും മൂന്ന് അധ്യാപകരുമാണ് മുറിയിലുണ്ടായിരുന്നത്. നിതിന്‍ മരിക്കുന്നതിന് 25 മിനിറ്റ് മുന്‍പ് ഉള്ളതാണ് ദൃശ്യം.ഇതിനിടെ നിതിൻ രാജിൻ്റെ മരണത്തില്‍ ഇൻസ്റ്റാ പേ ലോണ്‍ ആപ്പിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.നടത്തിപ്പുകാരായ മൂന്നു പേര്‍ ഉത്തര്‍ പ്രദേശില്‍ പേർ പിടിയിലായിട്ടുണ്ട്.

Tags