വെറും പതിനഞ്ചായിരം രൂപയുടെ ലോൺ ആപ്പിൻ്റെ പേരിൽ ആരെങ്കിലും ജീവനൊടുക്കുമോ? നിതിൻ രാജ് അധ്യാപകരിൽ നിന്നും കടുത്ത പീഡനമേറ്റതായി യുവജന കമ്മിഷൻ ചെയർമാൻ എം ഷാജർ

Would someone commit suicide over a loan app of just Rs 15,000? Nitin Raj was severely tortured by teachers, says Youth Commission Chairman M Shajar

കണ്ണൂർ: കണ്ണൂർ ദന്തൽ മെഡിക്കൽ കോളേജിൽ അധ്യാപകരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയാണെന്ന് യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ മാധ്യമങ്ങളോട് പറഞ്ഞു. ദന്തൽ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ജീവനക്കാരിൽ നിന്നും മൊഴിയെടുക്കുന്നതിനായി എത്തിയതായിരുന്നു അദ്ദേഹം. നിറത്തിൻ്റെ പേരിൽ ജീവനൊടുക്കിയ നിതിൻ രാജിനെ അദ്ധ്യാപകൻ റാം അധിക്ഷേപിച്ചതായി മറ്റു വിദ്യാർത്ഥികൾ മൊഴി നൽകിയിട്ടുണ്ട്.

നേരത്തെയും ഇത്തരം ആരോപണങ്ങൾ നേരിട്ടയാളാണ് ഇദ്ദേഹം. സ്റ്റാഫ് മുറിയിൽ നിന്നും താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് നിതിൻ രാജ് തൻ്റെ സഹോദരിക്ക് അയച്ച ശബ്ദ സന്ദേശത്തിൽ നിന്നും വ്യക്തമാണ് വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ അറിയാൻ സംസ്ഥാനത്തെ മുഴുവൻ  സ്വാശ്രയ കോളേജുകളിലു യുവജന കമ്മിഷൻ സിറ്റിങ് നടത്തും നിതിൻ രാജ് ഫോൺ ആപ്പിൽ നിന്നും ലോണെടുത്ത സാമ്പത്തിക ബാദ്ധ്യതയാലാണ് ജീവനൊടുക്കിയ തെന്ന് വിശ്വസിക്കുന്നില്ല. വെറും പതിനഞ്ചായിരം രൂപയുടെ ബാദ്ധ്യതയ്ക്ക് ആരെങ്കിലും ആത്മഹത്യ ചെയ്യുമോയെന്നും ഷാജർ ചോദിച്ചു.

Tags