നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധിപറയും
പ്രിന്‍സിപ്പളിന്റെ മുറിയില്‍ വച്ച് നടന്ന ചോദ്യം ചെയ്യലില്‍ ഡോക്ടര്‍ റാമും സംഗീതയും ഉണ്ടായിരുന്നില്ല എന്നാണ് ഇരുവരുടെയും അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്.
ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധിപറയും. വകുപ്പ് മേധാവി ഡോ. റാം, സംഗീത നമ്പ്യാര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. തലശ്ശേരി സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്നലെ നിതിന്‍ രാജിന്റെ അച്ഛന്‍ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഇവരുടെ വാദം ഇന്ന് കോടതി കേള്‍ക്കും.
നിതിന്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച ദിവസം പ്രിന്‍സിപ്പളിന്റെ മുറിയില്‍ വച്ച് നടന്ന ചോദ്യം ചെയ്യലില്‍ ഡോക്ടര്‍ റാമും സംഗീതയും ഉണ്ടായിരുന്നില്ല എന്നാണ് ഇരുവരുടെയും അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട ഉണ്ടായ തര്‍ക്കമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കോളേജ് മാനേജ്‌മെന്റും പറയുന്നത്. ജാതീയ അധിക്ഷേപവും മാനസിക പീഡനവും പ്രതികളായ അധ്യാപകരുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായി എന്ന വാദമാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവയ്ക്കുന്നത്.
.jpg)

