നിതിന്റെ മരണം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഓര്‍ത്തോഡോന്റിക്സ് വിഭാഗം ജീവനക്കാര്‍ രാജി കത്ത് നല്‍കി

Death of Nithin Raj of Kannur Ancharakandi Dental College; National Commission for Scheduled Castes orders inquiry

അധ്യാപകർ ഉൾപ്പടെ ഏഴ് പേരാണ് രാജിക്കത്ത് നൽകിയത്. എന്നാൽ രാജിക്കത്ത് മാനേജ്മെന്റ് സ്വീകരിച്ചിട്ടില്ല.

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓർത്തോഡോന്റിക്സ് വിഭാഗത്തിലെ എല്ലാ ജീവനക്കാരും രാജി കത്ത് നൽകി. അധ്യാപകർ ഉൾപ്പടെ ഏഴ് പേരാണ് രാജിക്കത്ത് നൽകിയത്. എന്നാൽ രാജിക്കത്ത് മാനേജ്മെന്റ് സ്വീകരിച്ചിട്ടില്ല.

തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം 

നിതിൻ രാജ് ആശുപത്രി കെട്ടിടത്തില്‍നിന്നു ചാടി മരിച്ച കേസിലെ ആരോപണവിധേയരായ പ്രതികള്‍ തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ നല്‍കിയ മുൻകൂർ ജാമ്യഹർജി 22നു പരിഗണിക്കും.

കോളജിലെ ഓറല്‍ പതോളജി ആൻഡ് മൈക്രോ ബയോളജി മേധാവി ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരാണ് അഭിഭാഷകരായ കിഷോർ, വിജയകൃഷ്ണൻ എന്നിവർ മുഖാന്തിരം മുൻകൂർ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്.

തങ്ങളെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യഹർജിയില്‍ തീരുമാനമാകുന്നത് വരെ താത്കാലിക ജാമ്യം അനുവദിക്കണമെന്നും കാണിച്ചുള്ള ഹർജിയും സമർപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.

കേസ് ഡയറി ഹാജരാക്കാൻ കോടതി പോലീസിനോടു നിർദേശിച്ചിട്ടുണ്ട്.ജീവനൊടുക്കുന്നതിനു മുമ്പ് നിതിൻ രണ്ടു മണിക്കൂറോളം കോളജ് പ്രിൻസിപ്പലിന്റെ മുറിയിലാണ് ഉണ്ടായിരുന്നതെന്നും നിതിന്റെ മരണത്തില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്നും ഡോ. റാമും ഡോ. സംഗീതയും മുൻകൂർ ജാമ്യഹർജിയില്‍ പറയുന്നു.

Tags