നിതിന്റെ മരണം: സഹപാഠികള്‍ തിരുവന്തപുരത്തെ വീട്ടിലെത്തി

de

അതേസമയം നിതിൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓർത്തോഡോന്റിക്സ് വിഭാഗത്തിലെ എല്ലാ ജീവനക്കാരും രാജി കത്ത് നൽകി.

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ മരിച്ച വിദ്യാർത്ഥി നിതിൻ രാജിന്റെ സഹപാഠികള്‍ തിരുവനന്തപുരത്തെ വീട്ടിലെത്തി.30 സഹപാഠികള്‍ ആണ് ഉഴമലക്കലിലെ വീട്ടില്‍ എത്തിയത്.നിതിന്റെ അമ്മയെയും കുടുംബാംഗങ്ങളെയും കണ്ടു

 തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്.

ഉടൻ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം നിതിൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓർത്തോഡോന്റിക്സ് വിഭാഗത്തിലെ എല്ലാ ജീവനക്കാരും രാജി കത്ത് നൽകി.

അധ്യാപകർ ഉൾപ്പടെ ഏഴ് പേരാണ് രാജിക്കത്ത് നൽകിയത്. ജീവനക്കാർ കൂട്ടത്തോടെ രാജിക്കത്ത് നൽകിയതോടെ ഡിപ്പാർട്മെന്റിന്റെ പ്രവർത്തനം അവതാളത്തിൽ ആയിരിക്കുകയാണ്. എന്നാൽ രാജിക്കത്ത് മാനേജ്മെന്റ് സ്വീകരിച്ചിട്ടില്ല.

നിതിന്റെ മരണത്തിൽ ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ഇന്നലെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്

Tags