നിതിൻ രാജിന്റെ മരണം; ഡോക്ടർ എം.കെ. റാം കസ്റ്റഡിയിൽ ?
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ ഡോ എം.കെ. റാമിനെ കസ്റ്റഡിയിലെടുത്തതായി സൂചനയുമായി അന്വേഷണ സംഘം. റാം ഒളിവിൽ കഴിയുന്നആന്ധ്രയിലെ ചിറ്റൂരിലാണെന്നാണ് ഇയാൾ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
ചിറ്റൂരിലെ രഹസ്യ ഒളിസങ്കേതത്തിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം എം.കെ. റാമിനായി ക്യാംപ് ചെയ്താണ് തെരച്ചിൽ നടത്തിയത്.
സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ റാമിനായി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് സംഘം ചിറ്റൂരിൽ ക്യാംപ് ചെയ്തത്.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സുപ്രീംകോടതി റാമിനെതിരെ രൂക്ഷപ്രതികരണം നടത്തിയിരുന്നു. മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസിൽ വരുന്നതെന്നു കോടതി പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന അധ്യാപകർ അതിന്റെ പ്രത്യാഘാതം എന്താണെന്നു മനസിലാക്കേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.ഇതോടെയാണ് ഡോക്ടർറാമിന് നിൽക്കകള്ളിയില്ലതായത്.
.jpg)

