നിതിൻ രാജിൻ്റെ മരണം: ഒന്നാം പ്രതി ഡോക്ടർ എം കെ റാം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കീഴടങ്ങി

Nithin Raj's death: Prime accused Dr. Ram remanded to judicial custody.

കണ്ണൂർ:അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്‍റെ മരണത്തില്‍ ഡോക്ടര്‍ എം കെ റാം  കീഴടങ്ങി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ ഡോക്ടർറാം കീഴടങ്ങിയത് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ്റെ നേതൃത്വത്തിൽ ഈയാളെ ചോദ്യം ചെയ്തുവരികയാണ്. ഇതിനു ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി കോടതിയിൽ ഹാജരാക്കും.


 തലശ്ശേരി എസ് സി , എസ് ടി പ്രത്യേക കോടതി അറസ്റ്റിനുള്ള ക്രൈംബ്രാഞ്ച്  അപേക്ഷ പരിഗണിച്ചതിനു ശേഷം അനുമതി നൽകിയത്. ഇതോടെ റാമിനെ ക്രൈം ബ്രാഞ്ച് സംഘം വിളിച്ചു വരുത്തുകയായിരുന്നു.ഇയാളെ അറസ്റ്റ് ചെയ്തതിലെ നടപടിക്രമങ്ങളിലുണ്ടായ വീഴ്ച മൂലം റാമിനെ കോടതി വിട്ടയച്ച സാഹചര്യത്തിലാണ് അന്വേഷണ സംഘം വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അനുമതിക്കായി കോടതിയെ സമീപിച്ചത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം കണ്ണൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. നിയമോപദശേത്തിന്‍റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍ ഉണ്ടാകുക.


പ്രതി ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്ത നടപടിയിലെ നിയമപരമായ വീഴ്ചകളിൽ പൊലീസിനെയും സർക്കാരിനെയും കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കേസ് ഏൽപ്പിക്കപ്പെട്ടിട്ടുള്ള സ്പെഷ്യൽ ജഡ്ജ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്നുള്ള നടപടികൾ പാലിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഇത്തരം ഔപചാരികതകൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ റിമാൻഡ് പരിഗണിക്കാൻ പാടുള്ളൂവെന്നും വ്യക്തമാക്കിക്കൊണ്ടാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ റാമിനെ വിട്ടയച്ചത്.

Tags