നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് മാനേജ്മെന്റ്

nithin raj

കോളേജിന് പുറത്ത് നിതിന്‍ രാജ് ഉള്‍പ്പെട്ട ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിതിന്‍ രാജിന്റെ മരണത്തിലേക്ക് നയിച്ചത് ലോണ്‍ ആപ്പ് ഭീഷണിയെന്ന് അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് മാനേജ്മെന്റ്. ജാതി വിവേചന ആരോപണം തെറ്റെന്നും മാനേജ്മെന്റ് എംഡി അദിനാന്‍ പറയുന്നു. നിതിന്‍ ലോണ്‍ എടുത്തത് സഹോദരീ ഭര്‍ത്താവിന് വേണ്ടിയാണെന്നും അധ്യാപികയുടെ നമ്പര്‍ റഫറന്‍സ് നമ്പറില്‍ നിന്ന് മാറ്റാന്‍ നിതിനോട് ആവശ്യപ്പെട്ടു. അധ്യാപികയുടെ നമ്പര്‍ നല്‍കിയിട്ടില്ലെന്ന് നിതിന്‍ രാജ് ആവര്‍ത്തിച്ചു. ഇതോടെ അധ്യാപിക സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് നിതിന്‍ രാജ് ജീവനൊടുക്കിയതെന്നും അദിനാന്‍ പറഞ്ഞു.


കോളേജിന് പുറത്ത് നിതിന്‍ രാജ് ഉള്‍പ്പെട്ട ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്തെല്ലാം കോളേജിന്റെ ഭാഗത്ത് നിന്ന് പരമാവധി സഹായിച്ചതാണ്. കൗണ്‍സിലിംഗ് നല്‍കുമെന്ന് ഉറപ്പ് നല്‍കി രക്ഷിതാക്കള്‍ നിതിനെ കൂട്ടിക്കൊണ്ടുപോയി. ഇക്കാര്യം കോളേജിലും പോലീസ് സ്റ്റേഷനിലും എഴുതി നല്‍കിയിരുന്നു . അധ്യാപികമാര്‍ നിരന്തരം ആവശ്യപ്പെട്ടാണ് നിതിന്‍ തിരികെ കോളേജില്‍ എത്തിയത്. കോളേജിലെ അധ്യാപകരും ജീവനക്കാരും അടക്കം ഒരാള്‍ക്കെതിരെയും നിതിന്‍രാജ് പരാതി നല്‍കിയിട്ടില്ല.
പ്രിന്‍സിപ്പല്‍ ചേംബറില്‍ വച്ച് നിതിനുമായി അധ്യാപകരും പ്രിന്‍സിപ്പാളും സംസാരിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നു. 


 

Tags