നിധിൻ രാജിൻ്റെ മരണം: അധ്യാപകരെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി

Nithin Raj's death: SDPI marches to Commissioner's office demanding arrest of teachers

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ബി.ഡി.എസ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിൽ പങ്കുള്ള മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.മാർച്ച് പഴയ ബസ്റ്റാൻ്റ് പരിസരത്ത് നിന്നാരംഭിച്ചു. കോടതി, മഹാത്മ മന്ദിരം ജങ്ഷൻ, സ്റ്റേഡിയം കോപ്ലക്സ്, പോലീസ് പരേഡ് ഗ്രൗഡ് വഴി കമീഷണർ ഓഫീസ് പരിസരത്തെത്തിയ മാർച്ചിനെ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു.  ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ  പോലീസ് ജലപീരങ്കി പ്രയോഗിച്ചു. 


എസ്ഡിപിഐ സംസ്ഥാന സമിതിയംഗം എ സി ജലാലുദ്ദീൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജാതി വെറിയൻമാരായ അധ്യാപകരെയും അതിന് ഒത്താശ ചെയ്ത അധികൃതർക്കെതിരെയും അതിശക്തമായ നടപടിയെടുക്കാത്ത പക്ഷം പ്രക്ഷോഭങ്ങൾക്ക് എസ് ഡി പി ഐ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് ബഷീർ കണ്ണാടി പ്പറമ്പ് സ്വാഗതം പറഞ്ഞു.മാർച്ചിന് ജില്ലാ പ്രസിഡൻ്റ് ബഷീർ കണ്ണാടിപ്പറമ്പ്, ജില്ലാ സെക്രട്ടറിമാരായ പി സി ശഫീഖ്, പിടിവി ഷംസീർ, കെ വി റജീന ടീച്ചർ, ജില്ലാ കമ്മിറ്റിയംഗം എം ജെ മാത്യു, എ ഫൈസൽ, സജീർ കീച്ചേരി എന്നിവർ  നേതൃത്വം നൽകി.

Tags