നിതിൻ രാജിൻ്റെ മരണം ; മെയ് 14ന് പട്ടികജാതി ക്ഷേമ സമിതി കണ്ണൂരിൽ പ്രതിഷേധ സംഗമം നടത്തും

nithin raj

കണ്ണൂർ : അഞ്ചരക്കണ്ടിയിലെ കണ്ണൂർ ദന്തൽ മെഡിക്കൽ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തുടർപ്രക്ഷോഭം നടത്താൻ പട്ടികജാതി ക്ഷേമ സമിതി.

ഇതിന്റെ ഭാഗമായി ഈ മാസം 14ന് കണ്ണൂർ കളക്‌ട്രേറ്റ് ഗ്രൗണ്ടിൽ പട്ടികജാതി ക്ഷേമ സമിതി പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു അറിയിച്ചു.

പ്രതിഷേധ സംഗമം കെ രാധാകൃഷ്ണൻ എം പി ഉദ്ഘാടനം ചെയ്യും. നിതിൻ രാജിന്റെ കുടുംബത്തിന് പി.കെ.എസ് സംസ്ഥാന കമ്മിറ്റി  രണ്ട് ലക്ഷം രൂപ ധനസഹായമായി കൈമാറിയിട്ടുണ്ട്.പട്ടികജാതിക്കാരുടെ മനസിൽ ആശയകുഴപ്പം സൃഷ്ടിക്കാൻ ചിലർ ബോധപൂർവ്വമായ ഇടപെടൽ നടത്തുന്നുവെന്നും ഈ ഇടപെടലിനെതിരെ കൂടിയാണ് കണ്ണൂരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നുംസുരേഷ് കുമാർ പറഞ്ഞു.

Tags