നിതിന്‍ രാജിന്‍റെ മരണം: കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹർത്താല്‍ ബാധിക്കില്ല ,കടകൾ തുറക്കും ,സ്വകാര്യ ബസുകൾ സർവ്വീസ് നടത്തും

harthal

കണ്ണൂർ: ഏപ്രിൽ 28ന് നാളെ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബിഡി എസ് വിദ്യാർത്ഥിനിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ ഉൾപെടെയുള്ള ആക്ഷൻ കൗൺസിൽ നടത്തുന്ന സംസ്ഥാന ഹർത്താലിൽ വാഹനങ്ങൾ തടയില്ലെന്ന് ഭാരവാഹികൾ അറിയിച്ചു .എന്നാൽ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ റോഡിലിറക്കാതെ പൊതുജനങ്ങൾ ഹർത്താലുമായി സഹകരിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

 ദളിത് സംഘടനകളും എസ് യു സി ഐ  വെൽഫെയർ പാർട്ടി തുടങ്ങിയ സംഘടനകൾ ആഹ്വാനം ചെയ്‌ത ഹർത്താലിൽ സ്വകാര്യ ബസ് സർവ്വീസ് മുടങ്ങില്ല പതിവ് പോലെ സർവ്വീസ് ഉണ്ടാകുമെന്ന് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രാജ് കുമാർ കരുവാരത്ത് അറിയിച്ചു. കടകമ്പോളങ്ങൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി എകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി പറഞ്ഞു. നിധിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാവശ്യപെട്ടുകൊണ്ടുള്ള ഹർത്താലിനെതിരെയുള്ള നിലപാടാണ് ഇരു സംഘടനകളും സ്വീകരിക്കുന്നത്. സി.പി എം , കോൺഗ്രസ്, ബിജെപി മുസ്‌ലിം ലീഗ്, സിപിഐ തുടങ്ങി മുഖ്യധാര രാഷ്‌ട്രീയ പാർട്ടികളും ഹർത്താലിന് പിൻതുണ പ്രഖ്യാപിച്ചു കൊണ്ടു രംഗത്തുവന്നിട്ടില്ല.

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ചു നിതിൻ രാജ് ആക്ഷൻ കൗൺസിൽ ഏപ്രിൽ 28ന് (നാളെ ) നടത്തുന്ന ഹർത്താലിനെ പിൻതുണയ്ക്കുന്നില്ലെന്ന് എസ്.ഡിപിഐ ജില്ലാ നേതൃത്വം അറിയിച്ചു. നിതിൻ രാജിൻ്റെ മരണത്തിൽ കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഹർത്താലിൽ പിൻതുണയ്ക്കുന്നില്ലെന്ന് എസ് ഡി പി ഐ നേതൃത്വം അറിയിച്ചു.

Tags