കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി

google news
nipah virus

കോഴിക്കോട്: നിപ ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു . പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുളടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മദ്രസ, അംഗനവാടി എന്നിവക്കും അവധി ബാധകമാണ്.

 യുനിവേഴ്സിറ്റി, പി.എസ്.സി പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്നും ജില്ലാകലക്ടർ അറിയിച്ചു. ഈ ദിവസങ്ങളിൽ ജില്ലയിലെ ട്യൂഷൻ സെന്ററുകളും, കോച്ചി സെന്ററുകളും പ്രവർത്തിക്കാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാവുന്നതാണെന്നും ഉത്തത്തരവിലുണ്ട് .
നേരത്തെ, വ്യാഴം, വെള്ളി ദിവസങ്ങളിലും വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് കഴിഞ്ഞ ദിവസം ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചിരുന്നു . നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രസംഘം കോഴിക്കോട് എത്തിയിട്ടുണ്ട്. സാമ്പിളുകൾ പരിശോധിക്കാനുള്ള മൊബൈൽ ക്ലിനിക്കും ജില്ലയിലെത്തിച്ചിട്ടുണ്ട്.

Tags