നിപ ; 71 പേരുടേയും പരിശോധനാ ഫലം നെഗറ്റീവ്

google news
nipah virus

കോഴിക്കോട് നിപ ഭീതിയൊഴിയുന്നു. മലപ്പുറം ജില്ലയിലേത് ഉള്‍പ്പെടെ ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ള 71 പേരുടെയും പരിശോധനാ ഫലം ഇന്നലെ നെഗറ്റീവ് ആയി. ഇതുവരെ ആകെ 218 സാമ്പിളുകളാണ് നെഗറ്റിവ് ആയത്.

അവസാനം രോഗം സ്ഥിരീകരിച്ച ചെറുവണ്ണൂര്‍ സ്വദേശിയെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകയും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടാമത് മരിച്ച മംഗലാട്ട് സ്വദേശിയുടെ പ്രൈമറി കോണ്‍ടാക്ടും നെഗറ്റീവാണ്. നിപ ആശങ്ക കുറഞ്ഞതോടെ കണ്ടയിന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങളില്‍ ചെറിയ അയവ് വരുത്തി കളക്ടര്‍ ഉത്തരവിട്ടു.

എന്നാല്‍ മാസ്‌കും സാനിറ്റെസറും നിര്‍ബന്ധമാണെന്നും സാമൂഹിക അകലം പാലിക്കണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. കണ്ടയിന്‍മെന്റ് സോണുകളിലെ കടകമ്പോളങ്ങള്‍ രാത്രി 8 മണി വരെയും ബാങ്കുകള്‍ ഉച്ചക്ക് 2 മണി വരെയും പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാം എന്നതാണ് കളക്ടറുടെ ഉത്തരവിലെ പുതിയ നിര്‍ദ്ദേശം. കോഴിക്കോട് നിന്ന് ശേഖരിച്ച് അയച്ച 136 സാമ്പിളുകളുടെ പരിശോധന ഫലമാണ് ഇനി വരാനുള്ളത്. രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ 1270 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.

Tags